ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയെ ബാധിച്ചില്ല; എ.എം. ആരിഫ്

This browser does not support the video element.

സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ടായ ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയെ ബാധിച്ചില്ലെന്ന് എ.എം. ആരിഫ്. പ്രസ്‌ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫി.ന് തെരഞ്ഞെടുപ്പിൽ ഗുണകരമായിട്ടുണ്ട്. അതു സംഭവിച്ചത് മോദി സർക്കാരിന്‍റെ വർഗീയവത്ക്കരണത്തിനെതിരായാണ്. ആലപ്പുഴയെ ഇതു ബാധിക്കാതിരുന്നത് തന്‍റെ സൗഹൃദവലയം കൊണ്ടാണ്. പൊതുവെ മത,സാമുദായിക സംഘടനകൾ തന്നോടൊപ്പം നിന്നതും വ്യക്തിബന്ധങ്ങൾ തുണച്ചതും ഗുണകരമായെന്ന് അദ്ദേഹം. എൽ.ഡി.എഫി.ന്‍റെ പ്രചാരണം ബി.ജെ.പി.യുടെ വർഗീയ നയങ്ങൾക്കെതിരെയായിരുന്നു. എന്നാൽ യു.ഡി.എഫ്. ഇക്കാര്യത്തിൽ ശത്രുക്കളായി കണ്ടത് തങ്ങളെയാണ്. എൽ.ഡി.എഫി.നെതിരെ മാത്രമാണ് അവർ സംസാരിച്ചത്. ഇടതുപക്ഷത്തിനു വോട്ടുചെയ്താൽ ഭരണത്തിൽ കാര്യമില്ലെന്ന പ്രചാരണമാണ് അവർ നടത്തിയത്. അതിനെയെല്ലാം ഒരുപരിധിവിരെ ചെറുത്തു നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രചാരണത്തിൽ യു.ഡി.എഫി.ന് മേൽക്കൈയുള്ള മണ്ഡലങ്ങളിലാണ് ശ്രദ്ധവച്ചത്. തന്‍റെ സ്വന്തം മണ്ഡലമായതിനാൽ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലെന്നു കരുതിയാണ് അരൂരിൽ എല്ലാവരെയും നേരിട്ടുകാണാതെ ഹരിപ്പാടും, കായംകുളവുമെല്ലാം ലക്ഷ്യംവച്ചത്. അവിടെ അതിനു പ്രയോജനം ലഭിച്ചുവെങ്കിലും അരൂരിൽ ഭൂരിപക്ഷംകുറയാൻ ഇതു കാരണമായി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ശബരിമലയെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടിയിരുന്നുവെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ പ്രചാരണത്തിലൂടെ അതു മാറ്റിയെടുക്കാമായിരുന്നുവെന്നും അദ്ദേഹം. പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും അനുകൂലമായ തരംഗം അനുഭവപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണം ആദ്യം തന്നെ ലഭിച്ചത് മികച്ച പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ചില ചാനലുകൾ മനപൂർവം ദുഷ്പ്രചാരണം നടത്തി. ചാനൽ സർവെകൾ കുറെയാളുകളെ സ്വാധീനിക്കുമെന്നതു വാസ്തവമാണ്. വിജയിക്കുമെന്ന് പറയുന്ന സ്ഥാനാർഥികൾക്ക് വോട്ടു നൽകാൻ നിഷ്പക്ഷമായി ചിന്തിക്കുന്നവർ ശ്രദ്ധവയ്ക്കും. ഇത്തരത്തിൽ തനിക്കെതിരെ ചിലർ പ്രചരണം നടത്തിയെന്നും ആരിഫ്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ശൈലി ഒരു സുപ്രഭാതത്തില്‍ രൂപപ്പെടുന്നതല്ലെന്നും, ഓരോരുത്തര്‍ക്കും ഓരോ ശൈലകളുണ്ടെന്നും ഇവ മാറ്റാന്‍ ശ്രമിക്കുന്നതാണ് കാപട്യം. താനും ശൈലിമാറ്റില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന തന്‍റെപതിവ് ശൈലി ഇനിയും തുടരുമെന്നും, ആലപ്പുഴയുടെ വികസനം ഏറ്റവും മികച്ച രീതിയിൽ നടത്തുകയാണ് ലക്ഷ്യമെന്നും ആരിഫ്.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App