യുവാവിന്റെ തലയിൽ കാർ കയറ്റി കൊന്ന സംഭവം: മുഴുവൻ പ്രതികളും അറസ്റ്റിൽ

This browser does not support the video element.

കായംകുളത്തെ ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിൽ പോയ പ്രതികളായ കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഇവരെ പോലീസ് സേലത്തുനിന്നും പിടികൂടിയിരുന്നു. ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്  ട്രെയിനിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കൃത്യം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. വിദക്തമായ അന്വേഷണത്തിയിലൂടെയാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ശേഷം കേസിലെ മുഖ്യ പ്രതി കായംകുളം ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസിനെ ബുധനാഴ്ച കിളിമാനൂരിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടും മൂന്നും പ്രതികളായ അജ്മൽ, സഹിൽ എന്നിവർ ഒളിവിൽ പോയിവരുന്നു.  പലയിടത്തും മാറിമാറി ഇവർ ഒളിവിലായിരുന്നു. കിളിമായന്നൂരിൽ നിന്നും പോലീസിനെ വെട്ടിച്ച് കടന്ന അജ്മലും, സഹിലും കായംകുളത്ത് എത്തിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇവർ മുതുകുളം സ്വദേശി ആഷിക് എന്നയാളുടെ വീട്ടിൽ തങ്ങി, പോലീസ് ഇവിടെ എത്തിയതറിഞ്ഞ് ഇവർ ഇവിടെനിന്നും കടന്നുകളഞ്ഞു. തുടർന്ന് എറണാകുളത്ത് എത്തി ഇവിടെ പഠിക്കുന്ന കായംകുളം സ്വദേശി ഫഹദിന്റെ കൂടെ ഒരു ദിവസം തങ്ങി. പോലീസ് എറണാകുത്ത് എത്തിയെങ്കിലും ഇവർ ഇവിടെനിന്നും ബാംഗ്ലൂരിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ബാംഗ്ലൂരിൽ എത്തിയ പോലീസ് അവിടുത്തെ സൈബർ സെൽ സഹായത്തോടെ പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിൽ പ്രതികൾ അവിടെനിന്നും ട്രെയിൻ മാർഗം തിരികെ മടങ്ങുന്നതായി മനസ്സിലാക്കിയ പോലീസ് എറണാകുളം, സേലം, പാലക്കാട് റെയിൽവേ പൊലീസിന് വിവരം കൈമാറി. തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ സേലം റെയിൽവേ സ്റ്റേഷനിൽ ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. അതേസമയം പ്രതികളെ സഹായിച്ചവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.  ആലപ്പുഴ എസ്.പി കെ.എം ടോമിയുടെയും കായംകുളം ഡി.വൈ.എസ്.പി ബിനുവിന്റെയും നിർദേശപ്രകാരം സി.ഐ കെ. വിനോഡിന്റെ നേതൃത്വത്തിൽ എസ്.ഐ.സുനിമോൻ, സി.പി.ഓ മാരായ ബിനുമോൻ, രാജേഷ് ആർ. നായർ, ജവഹർ, റോഷിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App