സസ്‌പെൻഷൻ പിൻവലിച്ചു: ഓമനക്കുട്ടന് ഒടുവിൽ നീതി

This browser does not support the video element.

ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന ആരോപണത്തെപ്പറ്റി ഇന്നലെ പാർട്ടി വിശദീകരണം ചോദിച്ചിരുന്നെന്നും ഇന്നു നേരിട്ടു സംസാരിച്ചപ്പോൾ ഓമനക്കുട്ടനു തെറ്റു പറ്റിയിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാൽ പാർട്ടി നടപടി പിൻവലിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു. ഓമനക്കുട്ടൻ നടത്തിയതു പിരിവല്ല. ക്യാംപിലെ ചെലവുകൾ അന്തേവാസികൾ പങ്കിടുന്നതാണു രീതി. അതിനായാണു പണം വാങ്ങിയത്. കഴിഞ്ഞ തവണ ക്യാംപിലെ വൈദ്യുതി ചാർജ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണു നൽകിയത്.  ഓമനക്കുട്ടനോട് ക്ഷമ ചോദിക്കുന്നതായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും   ദുരന്തനിവാരണ തലവനുമായ  ഡോ.വേണു വാസുദേവനും പരസ്യമായി അറിയിച്ചു. റവന്യൂവകുപ്പ് പൊലീസിൽ  നൽകിയ പരാതി പിൻവലിക്കും.  നിരപരാധിത്വം  ബോധ്യപ്പെട്ടതിൽ സർക്കാരിനോടും പാർട്ടിയോടും ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടൻ നന്ദി പറഞ്ഞു

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App