പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം: കെ.സി ജോസഫ് എം. എൽ.എ

പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിരമിച്ച ജീവനക്കാർ സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്നും കെ.സി. ജോസഫ് എംഎൽഎ.ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ്എസ് പി എ ) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ വരവേൽപ്പ് സമ്മേളനവും വനിതാസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു ബാലൻ, ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ, സി.വി. രാജഗോപാൽ, അപ്പു കണ്ണാവിൽ, പി.പി ചന്ദ്രാംഗതൻ ,ഇ. ദാമോദരൻ, ഡോ. വി.എ. അഗസ്റ്റിൻ, ഷാജി പാണംകുഴി, കെ. ഗോവിന്ദൻ, കെ.ആർ. സുരേന്ദ്രൻ, വി.ജെ.ജേക്കബ്, എം.കെ. ബാലകൃഷ്ണൻ, എൻ.എഫ്. മാത്യു,, എ.എസ്.രാജമ്മാൾ, എം.പി. കുഞ്ഞിമൊയ്തീൻ എന്നിവർ പ്രസംഗിച്ചു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App