പിറന്നുവീണ രാഹുലിനെ ആദ്യം വാരിയെടുത്ത അതേ കൈകൾ ഇന്നും രാഹുൽഗാന്ധിയെ വാരിപുണർന്നു

1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നേഴ്സ് ആയിരുന്നു രാജമ്മ. നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ്‌ സ്ഥാനാർത്ഥി ആയി എത്തുന്നത്. വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ്‌ അധ്യക്ഷൻ എത്തിയപ്പോൾ മണ്ഡലത്തിലെ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല. അമ്മ സോണിയാഗാന്ധിക്കും അച്ഛൻ രാജീവ്ഗാന്ധിക്കും മുന്നേ രാഹുൽഗാന്ധിയെ തലോടിയ കൈകൾ തന്റേതാണെന്നു രാജമ്മ സ്നേഹപൂർവ്വം പറയുന്നു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App