വില്ലേജ് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ല

കുറ്റിക്കോൽ വില്ലേജ് ഓഫീസിൽ അവശ്യത്തിന് ജീവനക്കാരില്ല. ഇത് മൂലം ജനങ്ങൾക്ക് സേവനം ലഭ്യമാകാൻ കാലതാമസമുണ്ടാകുന്നതായി പരാതി. നിലവിൽ വില്ലേജ് അസിസ്റ്റന്റിന്റെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈയടുത്ത കാലത്ത് ഈ തസ്തികയിലേക്ക് നിയമനം നടന്നുവെങ്കിലും ദേശീയ പാതാ വികസന പദ്ധതിയിലേക്ക് ഡെപ്യൂട്ടേഷനിൽ വിടുകയാണുണ്ടായത്. വില്ലേജ് അസിസ്റ്റന്റിന്റെ ജോലി ഇപ്പോൾ ഫീൽഡ് അസിസ്റ്റന്റ്മാരാണ് ചെയ്യുന്നത്. അതേ സമയം ആഴ്ചകളായി ഇവിടുത്തെ ഇന്‍റര്‍ നെറ്റ് സംവിധാനവും തകരാറിലാണ്. പല തവണ പരാതി പറഞ്ഞെങ്കിലും ഇതുവരെയായും ഇന്‍റര്‍ നെറ്റ് സംവിധാനം പുനസ്ഥാപിക്കാനായില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. സേവനങ്ങൾക്കായി വില്ലേജോഫീസിലെത്തുന്ന പൊതുജനങ്ങളുടെ മൊബൈലിൽ നിന്നും ഹോട്ട്സ്പോട്ട് വഴി നെറ്റെടുത്താണ് ദിവസങ്ങളായി പ്രവർത്തിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് ദിവസവും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നത്. പ്ലസ് വൺ, ഡിഗ്രി പ്രവേശനം ആരംഭിക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കും

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App