കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉപയോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കാസര്‍കോട്് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App