ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി ദൊട്ടപ്പൻകുളം ഈസ്റ്റ് ചീനപ്പുല്ല് ഹരിനന്ദനം മുരളിയുടെയും പ്രഭിതയുടെയും മകൻ ഹരിനന്ദു (14) വിനെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെ ബെഡ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കു പോയ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴാണ് ബെഡ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഹരിനന്ദുവിനെ കണ്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരിനന്ദു. ഹരിപ്രസാദ് സഹോദരനാണ്.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App