ടി.എസ്. പട്ടാഭിരാമൻ വയനാട്ടിൽ പത്ത് പേർക്ക് വീട് വെക്കാൻ സൗജന്യമായി ഭൂമി നൽകും

This browser does not support the video element.

പ്രമുഖ വസ്ത്ര വ്യാപാരിയായ കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ് പട്ടാഭിരാമൻ പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാട് ജില്ലയിൽ 10 കുടുംബങ്ങൾക്ക് വീട് നിർമിക്കാനുള്ള ഭൂമി സൗജന്യമായി നൽകും. കല്യാൺ സിൽക്സിന് 29 ആമത് ഷോറൂം കൽപ്പറ്റയിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിലെ ഉദ്ഘാടന വേളയിലാണ് ടി.എസ് പട്ടാഭിരാമൻ പ്രഖ്യാപനം നടത്തിയത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഷോറൂമിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. ഉദ്ഘാടനത്തിനായി ചിലവാക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പുനർനിർമ്മാണത്തിനായി ചിലവഴിക്കുമെന്ന് ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. സി.കെ ശശീന്ദ്രൻ എം എൽ എ യാണ് ഷോറൂമിലെ ഉദ്ഘാടനം നിർവഹിച്ചത്.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App