ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതി പിടിയില്‍

ഹൈക്കോടതിയില്‍ ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ്ദാനം നടത്തി പണം തട്ടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനി ആശാ അനില്‍ കുമാറാണ് അറസ്റ്റിലായത്. ഹൈക്കോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്. നിയമനത്തിനായി രണ്ടു പേരില്‍ നിന്ന് ഒമ്പതു ലക്ഷം വീതം ഇവര്‍ തട്ടിയതായും പറയുന്നു. വര്‍ഷങ്ങളായി എറണാകുളം ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശ. കോടതികളുമായുള്ള ബന്ധം വച്ചാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App