താടി വളർത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആൾ കേരള ബിയേർഡ് ക്ലബ്ബ്

This browser does not support the video element.

താടി വളർത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ആൾ കേരള ബിയേർഡ് ക്ലബ്ബ് പ്രവർത്തകർ. മാസം തോറും നടത്തി വരുന്ന കാരുണ്യ പ്രവർത്തിക്കായി ഇത്തവണ താടിക്കാർ തെരഞ്ഞടുത്തത് മലപ്പുറം വണ്ടൂരിലെ വേദഗായത്രി ബാലികാസദനമാണ്. പല വലിപ്പത്തിൽ നീട്ടി വളർത്തിയ താടിയുമായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം അംഗങ്ങളുണ്ട് കൂട്ടായ്മയിൽ. 2016 ഒക്ടോബറിലാണ് നിലവിലെ ക്ലബ് പ്രസിഡന്റുകൂടിയായ കാസർകോട് സ്വദേശിയുമായ ഷോഭിത്ത് പ്രശാന്ത് താടിക്കാരുടെ കൂട്ടായ്മ എന്ന ആശയവുമായി കെ.ബി.സി ക്ലബ്ബ്‌ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് തുടങ്ങിയത്. അടുത്ത വർഷം മെയ് മാസം കൊച്ചിയിലെ ലുലു മാളിൽ സമാന ആശയമുള്ള അൻപതോളം പേർ ചേർന്ന് കെ.ബി.സി കൂട്ടായ്മ രൂപീകരിച്ചു. വെറുതേ താടി വളർത്തി നടക്കാതെ താടിക്കാരേപ്പറ്റി പൊതുവേ പറഞ്ഞു കേൾക്കുന്ന പേരുദോഷം മാറ്റുന്നതിനോപ്പം നാടിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യാനും തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇങ്ങോട്ട് ഓരോ മാസത്തിലും ക്ലബിന്റെ നേതൃത്വത്തിൽ ഓരോ ജില്ലകളിലായി വിവിധ തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അന്നേ ദിവസം നേരത്തേ തീരുമാനിച്ചത് പ്രകാരം എത്തേണ്ട സ്ഥലത്തേക്ക് ക്ലബ്ബിന്റെ പ്രത്യേക ടീ ഷർട്ടുമണിഞ്ഞ് അംഗങ്ങൾ എത്തിച്ചേരും. കാരുണ്യ പ്രവർത്തിക്കുള്ള ചെലവുകൾ അംഗങ്ങൾ വഹിക്കും വേദഗായത്രി ബാലികാ സദനത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായാണ് താടിച്ചേട്ടൻമാർ എത്തിയത്. ഇവർക്ക് ഉച്ചഭക്ഷണം ഏർപ്പാടാക്കിയതിന് പുറമേ ഒരു ദിവസം ഇവർക്കൊപ്പം ചെലവഴിച്ചാണ് താടിക്കാർ മടങ്ങിയത്. വിദ്യാർത്ഥികളും, ബിസിനസുകാരും, ഉദ്യോഗസ്ഥരും പുറമേ പുതുതായി സ്ത്രീകളുമുണ്ട് ഇപ്പോൾ കൂട്ടായ്മയിൽ.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App