കാണാതായ മധ്യവയസ്കയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

This browser does not support the video element.

കാണാതായ  മധ്യവയസ്കയുടെ മൃതദേഹം തോട്ടില്‍  കണ്ടെത്തി. മൈലം പരപ്പാടിയില്‍ വീട്ടില്‍ മേരിക്കുട്ടി(67) ആണ് മരണപ്പെട്ടത്. പനംമ്പറ്റ വെളളങ്ങാട് പഴഞ്ഞി തോട്ടിലാണ് മൃതശരീരം കണ്ടത്. സമീപത്തെ റബ്ബര്‍ തോട്ടത്തിന്റെ ഉടമ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പഴക്കമുള്ളതാണ് മൃതശരീരം. ആവണീശ്വരം ഭാഗത്ത് ചാടിയാതായാണ് പൊലീസ് നിഗമനം. തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. പിടവൂരിലാണ് മേരിക്കുട്ടിയുടെ മകള്‍ താമസിക്കുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App