കുടുംബശ്രീ "അരങ്ങ് " സംഘടിപ്പിച്ചു

ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ്-19 സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാ മത്സരങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ രാജമ്മ ജസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബീന ഷാജി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മഞ്ജു മോഹൻ , ആർ. ബാലചന്ദ്രൻ പിള്ള , ജി.മുരളീധരൻ, പത്മകുമാരി, അസി.സെക്രട്ടറി ഉമ്മൻ തോമസ് എന്നിവർ സംസാരിച്ചു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App