കശുഅണ്ടി ഫാക്ടറികളിൽ ഇനി പച്ചക്കറി കൃഷിയും

ക്യാഷു കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയിലെ 24 ഫാക്ടറികളിളായി 50 ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്താൻ ഹരിത കേരളം മിഷനും ക്യാഷു കോർപ്പറേഷനും ധാരണയായി. വിവിധയിനം പച്ചക്കറി, കിഴങ്ങുകൾ, ഏത്ത വാഴ, ഇഞ്ചി, മഞ്ഞൾ കറിവേപ്പില തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പ്, തൊഴിലുറപ്പ് പ്രവർത്തകർ, കോർപ്പറേഷൻ അംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയ്ക്കാണ് ആദ്യഘട്ടം കൃഷി. പദ്ധതി ഉദ്ഘാടനം ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ സീമ ഈ മാസം 19ന് കൊട്ടിയം ക്യാഷു കോർപ്പറേഷൻ ഫാക്ടറിയിൽ നിർവഹിക്കും.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App