സീപോര്‍ട്ട് റോഡില്‍ മോട്ടറുകള്‍ കയറ്റിവന്ന ചരക്ക് ജീപ്പ് മറിഞ്ഞു; വന്‍ അപകടം ഒഴിവായി

This browser does not support the video element.

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ മോട്ടറുകള്‍ കയറ്റി പോയ ചരക്ക് ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും അഭ്ഭുതകരമായി രക്ഷപ്പെട്ടു. സീപോര്‍ട്ട് റോഡില്‍ വള്ളത്തോള്‍ ജങ്ഷന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് പുതിയ മോട്ടോറുകള്‍ കയറ്റി വരുകയായരുന്നു മിനി ലോറി. വള്ളത്തോള്‍ ജങ്ഷനിലെ വളവ് തിരിയുന്നതിനിടെ വണ്ടിയുടെ പിറകിലുണ്ടായിരുന്ന ലോഡ് കൂട്ടത്തോടെ ഒരു ഭാഗത്തേക്ക് നീങ്ങിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയം പിന്നാലെ വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് മോട്ടര്‍ ബോക്‌സുകള്‍ തെറിച്ച് വീണെങ്കില്‍ ആരും അപകടത്തില്‍പ്പെട്ടില്ല.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App