മയ്യത്തുംകരക്ക് സമീപം തെങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടി: അപകടമൊഴിവായത് തലനാരിഴക്ക്

പോരുവഴി മയ്യത്തുംകര പള്ളിക്ക് സമീപം വൈദ്യുതി ലൈൻ പൊട്ടിവീണു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിനു മുകളിലേക്ക് തെങ്ങ് പിഴുതു വീഴുകയായിരുന്നു. ഇതിനെ തുടർന്ന് റോഡിനു കുറുകെ വലിച്ചിരുന്ന ലൈൻ പൊട്ടി വീണു. മയ്യത്തുംകര - പ്ലാമൂട് പ്രധാന റോഡിനു കുറുകെയാണ് ലൈൻ വീണത്. ഈ സമയം സമീപത്തു ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App