ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി

This browser does not support the video element.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തെ ആധുനികവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുമെന്നും കേരളത്തിൽ അക്കാദമികരംഗത്തിന്റെ പ്രഭാതം വരുന്നുവെന്നും പൊതു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കോതമംഗലത്ത് പറഞ്ഞു. ആന്റണിജോൺ എം. എൽ. എ യുടെ 'കൈറ്റ് ' സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ നാലാംഘട്ടത്തിൽ പ്രീ -സ്കൂൾ ഹൈടെക് പദ്ധതിയുടെയും, കിഡ്സ്‌ സ്പോർട്സ് പദ്ധതിയുടെയും, കൈറ്റ് മലയാള ഹ്രസ്വ ചിത്രോത്സവവും കോതമംഗലം സെന്റ്അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുപങ്കാളിത്തത്തോട് കൂടി ജനകീയ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കാൻ കേരളീയസമൂഹത്തിനു കഴിഞ്ഞെന്നും പൊതുവിദ്യാഭ്യാസ രീതി പൊതുസമൂഹം അംഗീകരിച്ചുവെന്നും അതിനുള്ള തെളിവായി കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 4.93 ലക്ഷം കുട്ടികൾ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ എത്തിച്ചേർന്നു വെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അക്കാദമികവും ഭൗതികവുമായ എല്ലാ സൗകര്യങ്ങളും കേരളസർക്കാർ ഒരുക്കികൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സർക്കാരിന്റെപദ്ധതിയുടെ പരസ്പരപൂരകമായി നിന്നുകൊണ്ട് കോതമംഗലത്തെ ആന്റണിജോൺ എം. എൽ. എ യുടെ കൈറ്റ് വിദ്യാഭ്യാസപദ്ധതി കേരളത്തിന്‌ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ ആന്റണിജോൺ എം. എൽ. എ അധ്യക്ഷനായിരുന്നു. കുട്ടികൾക്കുള്ള മികച്ച ചലച്ചിത്രത്തിന് സംസ്ഥാനഅവാർഡ് നേടിയ സിനിമയുടെ നിർമ്മാതാവായ ബോബിമാത്യു സോമതീരത്തിനുള്ള ആദരവ് ചടങ്ങിൽ പ്രൊഫ. സി. രവീന്ദ്രനാഥ് നൽകി. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഷീദ സലിം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജിനി രവി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല മോഹൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ വേണു, ജില്ലാപഞ്ചായത്ത്‌ മെമ്പർ കെ. എം. പരീത്, നഗരസഭ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ ജാൻസി മാത്യു, നഗരസഭ പ്രതിപക്ഷനേതാവ് കെ. എ നൗഷാദ്, വാർഡ് കൗൺസിലർമാരായ മേരി പൗലോസ്, കെ. വി തോമസ്, സിജു തോമസ്, എറണാകുളം എസ്. എസ്. കെ ഡി. പി. ഒ സജോയ് ജോർജ്, ഡി. ഇ. ഒ. ടി. എസ് . സുനിത, എ. ഇ. ഒ. പി. എൻ. അനിത, സ്കൂൾ മാനേജർ സി. ഗ്ലോറി സി. എം. സി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. പി. മുഹമ്മദ്‌, അരുത് -വൈകരുത് മാലിന്യനിർമാർജന പദ്ധതി കോ -ഓർഡിനേറ്റർ ബെന്നി ആർട്ട്‌ ലൈൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ബി. പി. ഒ. എസ്. എം അലിയാർ സ്വാഗതവും ഹെഡ്മിസ്ട്രസ് സി. ടിസ്സാ റാണി നന്ദിയും പറഞ്ഞു.നൂറു ശതമാനം വിജയം കൈവരിച്ച എസ്. എസ്. എൽ. സി, പ്ലസ് ടു, വി. എച്ച് . എസ്. ഇ വിദ്യാലയങ്ങൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയങ്ങൾ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App