അജാസ് ലീവെടുത്ത് നടത്തിയ കൊലപാതകം

ആലുവ ട്രാഫിക് സ്റ്റഷനിലെ പോലീസുകാരനായ വാഴക്കാല സ്വദേശി അജാസ് വീടുപണിയുടെ പേരിൽ ലീവെടുത്താണ് കൊലപാതകം നടത്തിയത്. വീടു പണിയുടെ പേരിൽ കഴിഞ്ഞ ഒമ്പതാം തീയതി മുതൽ 24 തീയതി വരെ അജാസ് ലീവെടുത്തിരുന്നു. കൊലപാതക വാർത്ത അറിഞ്ഞതോടെ സഹപ്രവർത്തകൻ നടത്തിയ ക്രൂരകൃത്യത്തിന്റെ നടുക്കത്തിലാണ് മറ്റ് പോലീസുകാർ. അജാസിന് ഇത്തരമൊരു സൗഹൃദം ഉള്ളതായി ഇതുവരെ കേട്ടിട്ടില്ലെന്നും, വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചാൽ കുടുംബ പ്രശ്നങ്ങളുണ്ടെന്ന് മറുപടി പറയാറുണ്ടെന്നും സ്റ്റേഷൻ റൈറ്റർ എ.എസ്.ഐ സജി പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്ന ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. അവിവാഹിതനായ ഇയാൾക്ക് ഇരട്ട സഹോദരനുണ്ട്. ഒരു വർഷം മുമ്പാണ് കളമശ്ശേരി എ. ആർ ക്യാമ്പിൽ നിന്ന് ആലുവ ട്രാഫിക് സ്റ്റേഷനിലെത്തിയത്. ത്രിശൂർ എ .ആർ ക്യാമ്പിൽ പരിശീലന കാലത്താണ് സൗമ്യയുമായി സൗഹൃദ മാരംഭിച്ചത്. എന്നാൽ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയെ ക്രൂരമായി കൊലപ്പെടുത്താനുള്ള അജാസിന്റെ പ്രേരണയെന്തെന്ന് വ്യക്തമല്ല

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App