പോലീസുകാരിയെ തീകൊളുത്തി കൊന്ന സംഭവം: ഞെട്ടി തരിച്ചു കാക്കനാട്ടുകാര്‍

മാവേലിക്കരയില്‍ യുവ പോലീസുകാരിയെ കാക്കനാട് വാഴക്കാല സ്വദേശിയും പോലീസുകാരനുമായ അജാസ് തീകൊളുത്തി കൊന്ന സംഭവം വിശ്വസിക്കാന്‍ ആവാതെ പ്രതിയുടെ നാട്ടുകാരും ബന്ധുക്കളും. നാട്ടില്‍ പൊതുവെ മര്യാദക്കാരനും ബഹളങ്ങള്‍ക്കൊന്നും പോകാത്തവനുമായ അജാസ് എന്തിനിതു ചെയ്തു എന്നാണ് എല്ലാവരുടെയും ചോദ്യം. വാഴക്കാല മൂലേപ്പാടം നെയ്തേലില്‍ വീട്ടില്‍ അജാസ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് പോയത്. തിരുവനന്തപുരം വരെ പോകുന്നു എന്നായിരുന്നു വീട്ടിലറിയിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മാവേലിക്കരയില്‍ സൗമ്യ എന്ന പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് കൊന്നത് അജാസ് ആണെന്ന് ചാനലുകലില്‍ വാര്‍ത്ത നിറഞ്ഞതോടെ കുടുംബവും നാടും ഒന്നടങ്കം നടുക്കത്തിലാണ്. സൗമ്യയുമായി എന്തെങ്കിലും തരത്തില്‍ അജാസിന് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ല. 32കാരനായ ഇയാളോട് വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ ഏറെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഒഴിഞ്ഞു മാറുന്നതാണ് പതിവ്. ആലുവയിലെ ട്രാഫിക് പോലീസുകാരനായ പ്രതി നേരത്തെ നാട്ടില്‍ സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയിരുന്നു. 7 വര്‍ഷം മുന്‍പാണ് പോലീസില്‍ ചേര്‍ന്നത്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App