തലയോലപ്പറമ്പിൽ ബൈക്കിൽ നിന്നും വീണ് അപകടം ഹൈക്കോടതി ജീവനക്കാരി സന്ധ്യ ( 32 ) മരിച്ചു

തലയോലപ്പറമ്പിൽ ബൈക്കിൽ നിന്നും വീണ് യുവതി മരിച്ചു. കരിപ്പാടം പൂന്താനത്ത് ( കേരള പ്രണാമം കോട്ടയം ബ്യൂറോ ചീഫ് ) പി.സി രജീന്ദ്രന്റെ ഭാര്യ ഹൈക്കോടതി ജീവനക്കാരി സന്ധ്യ ( 32 ) ആണ് മരിച്ചത്. ജോലികഴിഞ്ഞ് പോകുന്നതിനിടെ നീർപ്പാറയിൽ ബസ്സിറങ്ങി രജീന്ദ്രനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകന്നതിനിടെ നീർപ്പാറ തട്ടാവേലി റോഡിൽ കുരിശുപള്ളിക്കു സമീപം വൈകുന്നേരം ഏഴിനാണ് അപകടം. ഉടൻ പൊതി സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെമ്മനാകരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ : ശിവ, ശിവാനി മൃതദേഹം ചെമ്മനാകരി ആശുപത്രി മോർച്ചറിയിൽ

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App