അഴീക്കോട് വള്ളം മറിഞ്ഞു,; ഒഴിവായത് വൻ ദുരന്തം

This browser does not support the video element.

അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ മത്സ്യതൊഴിലാളികളും, തീരദേശ പോലീസും, ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മർഹബ എന്ന ഫൈബർ വള്ളമാണ് തിരയിൽപെട്ട് മറിഞ്ഞത്. അപകടം നടന്നയുടനെ ചീനവലത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് മറ്റു ചില മത്സ്യതൊഴിലാളികൾ രക്ഷാ പ്രവർത്തനം നടത്തി.  പിന്നീട് തീരദേശ പോലീസിന്റെയും, ഫിഷറീസിന്റെയും രക്ഷാ ബോട്ടുകൾ സ്ഥലത്തെത്തി തൊഴിലാളികളെയും, അപകടത്തിൽപെട്ട വള്ളത്തെയും കരയിലെത്തിച്ചു രക്ഷപ്പെടുത്തി. അഴീക്കോട് സ്വദേശികളായ അഞ്ചലശ്ശേരി അബ്ദുള്ള (55), കളത്തിൽ ഇബ്രാഹിം (47), കളത്തിൽ മുഹമ്മദ് (50), കൊല്ലത്തു വീട്ടിൽ അബ്ദുൾ സലാം (51), അഞ്ചലശ്ശേരി മുഹമ്മദലി (60) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളത്തിന്റെ ഒരു എഞ്ചിൻ, വല, മത്സ്യം എന്നിവ നഷ്ടപ്പെട്ടു. തീരദേശ പോലീസ് എസ്.ഐ സി.എം നന്ദനൻ, സിവിൽ പോലീസ് ഓഫീസർ എം.എൻ സന്തോഷ്, ലസ്ക്കർ കെ.എം ജവാബ്, ഫിഷറീസ് ബോട്ട് ഡ്രൈവർ ജോളി, സീ ഗാർഡുമാരായ ഷിഹാബ്, മിഥുൻ, ഷഫീക്ക്, രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ മത്സ്യതൊഴിലാളി അഴീക്കോട് കൊല്ലത്ത് വീട്ടിൽ നസീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മത്സ്യതൊഴിലാളികളുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App