സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനം അഗ്നിക്കിരയാക്കി

This browser does not support the video element.

തിരുർ പ്പറവണ്ണയിൽ സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനം അഗ്നിക്കിരയാക്കി. സി. പി. എം ബ്രാഞ്ച് സെക്രട്ടറി പറവണ്ണ സ്വദേശി തിത്തീമിന്റെ പുരക്കൽ ഷാജഹാന്റെ കെ. എൽ 55 : 2023 നമ്പറിലുള്ള വാഗനർ കാറാണ് അഗ്നിക്കിരയാക്കിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പറവണ്ണയിലെ റഹ്‌മദാബാദിലെ നൂറുൽ ഇസ്ലാം മദ്രസ്സയ്ക്ക് സമീപം നിർത്തിയിട്ടതായിരുന്നു വാഹനം. സാദാരണ രാത്രി സമയങ്ങളിൽ സ്ഥിരമായി വാഹനം ഇവിടെയാണ്‌ നിർത്തിയിടാറുള്ളത്. സംഭവത്തിനു പിന്നിൽ മുസ്ലിംലീഗാണെന്ന് സി. പി. എം ആരോപിച്ചു. സമീപത്തെ മദ്രസ്സയിൽ സ്ഥാപിച്ച സി. സി. ടി. വി യിൽ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App