മുഖംമിനുക്കി പേരണ്ടൂർ കനാൽ; മുഖം കറുത്ത് കര

This browser does not support the video element.

പേരണ്ടൂർ കനാലിൽ നിന്നു നീക്കിയ മാലിന്യങ്ങൾ കരയിൽ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം മൂക്കു പൊത്താതെ നടക്കാനാകാത്ത അവസ്ഥയിൽ യാത്രക്കാർ. ഏറെക്കാലമായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് പനമ്പിള്ളി നഗർ ഡിവിഷനിലെ പേരണ്ടൂർ കനാൽ നവീകരിച്ചത്. ലക്ഷങ്ങൾ ചെലവിട്ടാണ് ഇറിഗേഷൻ നേതൃത്വത്തിൽ കനാലിലെ പ്ലാസ്റ്റിക്, കുപ്പിച്ചില്ല് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വീണുകിടക്കുന്ന വൃക്ഷങ്ങളും അടിത്തട്ടിലെ ചെളിയും നീക്കി, ആഴം കൂട്ടിയാണ് വൃത്തിയാക്കിയത്. കനാലിൽ നിന്നു യന്ത്രം ഉപയോഗിച്ചു കോരിയ ചെളി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കനാലിന്റെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ദുർഗന്ധം വമിച്ചു യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസമാകുന്നതിനു പുറമെ കൊതുക്, ഇച്ച എന്നിവ പെരുകാനും  ഇതു കാരണമാകുന്നുണ്ട്. മഴ പെയ്തതോടെ കോരിവെച്ച മാലിന്യങ്ങൾ തിരികെ കനാലിലേക്കു വീണു കൊണ്ടിരിക്കുകയാണ്. ഒരു മാസമായിട്ടും മാലിന്യങ്ങൾ കൂനകൂട്ടി വെച്ചിരിക്കുകയാണ്. ഇതിനെതിരെ പരാതിയുമായി ബി.ഡി.ജെ.എസ്. രംഗത്തെത്തി. ഡിവിഷൻ കൗൺസിലറുടെയും കരാറുകാരൻ്റെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് ബി.ഡി.ജെ.എസ്. പനമ്പിള്ളി നഗർ ഡിവിഷൻ കൺവീനർ വിമൽ റോയി പറഞ്ഞു. അധികൃതർ ഇടപെട്ടു പരിഹാരം കണ്ടില്ലെങ്കിൽ സമരം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App