മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

This browser does not support the video element.

type here ജില്ലാ ആസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്താണ് കഞ്ചാവ് വേട്ട നടന്നത്. മേല്‍മുറി സ്വദേശിയായ 27കാരന്‍ ആന്ധ്രാപ്രദേശില്‍ നിന്നും കൊണ്ടുവന്ന നാല് കിലോ കഞ്ചാവാണ് മലപ്പുറം എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നും വിവിധ വഴികളില്‍ കൂടി മലപ്പുറത്തെത്തിച്ച് വില്‍പ്പന നടത്താനുള്ള പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്ന് 8000 രൂപ വില വരുന്ന കഞ്ചാവ് മലപ്പുറത്തെത്തി വില്‍പ്പന നടത്തുമ്പോള്‍ 25000 ഓളം വില വരുമെന്ന് എക്‌സൈസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം. കെ.എസ്.ആര്‍.ടി.സി പരിസരത്ത് പിടികൂടിയ കഞ്ചാവ് പരിശോധന നടത്തുകയും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയും ചെയ്തു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App