മദ്യലഹരിയിൽ‌ യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവം: സുഹൃത്തിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

This browser does not support the video element.

മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ കസ്റ്റഡിയിലായ സുഹൃത്തിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തുമെന്ന് കൊല്ലം റൂറൽ എസ്.പി. കെ.ജി.സൈമൺ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയതായിരുന്നു എസ്.പി. കടയ്ക്കൽ മുക്കട തേക്കിൻ പണയിൽ ശ്രീകുമാർ (25) ആണ് കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയൽവാസിയും സുഹൃത്തുമായ ഗോപകുമാർ പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ മുത്തശ്ശിയുടെ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ശ്രീകുമാറിനെ ഗോപകുമാർ വിറകുകൊള്ളിക്ക് തലയ്ക്കടിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. സംഭവം നടന്ന വീട്ടിലെ താമസക്കാരായ പ്രസാദും അമ്മ സുകുമാരിയും ഇവിടെ നിന്ന് പ്രസാദിൻ്റെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ചേർന്ന് മദ്യപിച്ചത്. ഇവർ അടുത്ത സുഹൃത്തുക്കളാണ്. മിക്ക ദിവസങ്ങളിലും ഇവർ ഇവിടെ ഒത്തുകൂടാറുണ്ടെന്നും ഉച്ചത്തിലുള്ള ശബ്ദം കേൾക്കാറുണ്ടെന്നും പരിസരവാസികൾ പറയുന്നു. രാവിലെ ആറു മണിയോടെ ഗോപകുമാർ മുക്കട ജംഗ്ഷനിൽ എത്തി ശ്രീകുമാറിനെ കൊന്നതായി പറഞ്ഞിരുന്നു. അപ്പോഴാണ് നാട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്. മൃതശരീരത്തിൽ തലയ്ക്കും മുഖത്തുമാണ് അടിയേറ്റിരിക്കുന്നത്. ശ്രീകുമാർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. റൂറൽ എസ്.പിക്ക് പുറമേ ഡി.വൈ.എസ്.പി. സതീഷ്കുമാറും സ്ഥലത്തെത്തി. ശ്രീകുമാർ പോലീസ് കസ്റ്റഡിയിൽ ആണെന്നും നടപടികൾ പൂർത്തിയാക്കിയതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്നും കൊല്ലം റൂറൽ എസ്.പി. കെ.ജി.സൈമൺ പറഞ്ഞു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App