മുളവൂർ ദാറുസ്സലാം മദ്റസ്സയിൽ പ്രവേശനോത്സവം നടത്തി

This browser does not support the video element.

മുളവൂർ ദാറുസ്സലാം മദ്റസ്സയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പള്ളി പരിപാല സമിതി പ്രസിഡന്റ് പി.എ. അലിയാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇമാം പി.എം. ബഷീർ മൗലവി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ടി.എസ്. സൈനുദ്ധീൻ മൗലവി, . യൂസഫ് മുളാട്ട്, സലീം ബ്ലാങ്കര, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എ. അസീസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ 10-ാം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസ്സമ്മിൽ പി. ബഷീറിന് അവാർഡ് നല്കി. നവാഗതർക്ക് മധുര പലഹാരവും വിതരണം ചെയ്തു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App