വിശ്വസിക്കാനാകാതെ സുഹൃത്തുകളും, പ്രകൃതി സ്‌നേഹികളും

കാടറിയുന്നവന്‍, കാടോളം പോന്നവന്‍, കാട്ടില്‍ തന്നെ സ്വന്തം ജീവിതവും  സമര്‍പ്പിച്ചിരിക്കുകയാണ്.  പ്രകൃതിയുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ബൈജു കെ.വാസുദേവന്‍. ഇലകളേയും, ചെടികളേയും, പൂക്കളേയും, പുഴകളേയും, പ്രാണികളേയും, പക്ഷികളേയും, മൃഗങ്ങളേയും, എല്ലാം ഏറെ സ്‌നേഹിച്ച് പരിപാലിക്കുകയെന്നത് ബൈജുവിനെ സംബന്ധിച്ചൊരു ജീവിത വ്രതമായിരുന്നു. . മണ്ണിനേയും, മരങ്ങളേയും ഇത്രയധികം സ്‌നേഹിക്കുകയും കാട്ടില്‍ തന്നെ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന   വ്യക്തികള്‍ വളരെ അപൂര്‍വ്വമായിരിക്കും. മരണ വാർത്തയറിഞ്ഞ് പലരും സത്യം ആവല്ലെന്ന പ്രാർത്ഥനയിലായിരുന്നു. മരണ വാർത്തയറിഞ്ഞ് മണിക്കൂറിനുള്ളിൽ ബൈജുവിന്റെ ഫേസ് ബുക്ക് പേജ് നിറയെ അനുശോചന കുറിപ്പുകളുടെയും, അനുഭവ കുറിപ്പുകളുടേയും പ്രളയമായിരുന്നു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App