എഞ്ചിനിയറുടെ അനാസ്ഥ; നഷ്ടമായത് രണ്ട് കോടി രൂപ

എഞ്ചിനിയറുടെ അനാസ്ഥ ബദിയഡുക്ക പഞ്ചായത്തിന് രണ്ട് കോടി രൂപ നഷ്ടമായെന്ന് പരാതി. എഞ്ചിനിയറെ സ്ഥലം മാറ്റാന്‍ ഭരണ സമിതിയില്‍ നീക്കങ്ങള്‍ തുടങ്ങി. പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനിയര്‍ ഉഷാര്‍ കുമാറിനെ മാറ്റണമെന്ന പ്രമേയം പാസാക്കാന്‍ 20 ന് പ്രത്യേക പഞ്ചായത്ത് ഭരണ സമിതി ചേരുന്നതായാണ് സൂചന. 2018 _ 19 വര്‍ഷത്തില്‍ ഗ്രാമ പഞ്ചായത്തിലെ 75 പദ്ധതികള്‍ പൂര്‍ത്തിയായെങ്കിലും അതിന് ബില്ല് നല്‍കിയിട്ടില്ലെന്നാണ് ആരോപണം. ഭരണാനുമതി, എസ്റ്റിമേറ്റ്, ജോലി പൂര്‍ത്തീകരിക്കാനുള്ള സാങ്കേതിക അനുമതിയും ലഭിച്ചതിന് ശേഷം പ്രവൃത്തി പൂര്‍ത്തീകരിക്കുകയും, എഞ്ചിനീയര്‍ വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പൂര്‍ത്തീകരണ രേഖകളും തയ്യാറാക്കി അലമാരയില്‍ സൂക്ഷിച്ചതല്ലാതെ സമയ ബന്ധിതമായി ബില്ല് മാറി കിട്ടാന്‍ ട്രഷറിയില്‍ ഏല്‍പ്പിച്ചതുമില്ല. ഇത് മൂലം രണ്ട് കോടിയോളം രൂപയാണ് നഷ്ടമായതായി അംഗങ്ങള്‍ പറയുന്നു.കുടിവെള്ള വിതരണം, കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവര്‍ത്തനം,റോഡ് ടാറിംഗ് എന്നിവയാണ് പണം കൊടുക്കാനുള്ള പദ്ധതികള്‍. പഞ്ചായത്തിന് രണ്ട് കോടി രൂപ നഷ്ടം വരുത്തിയത് സംബന്ധിച്ച് ഭരണ സമിതി യോഗം വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. എന്‍.കൃഷ്ണ ഭട്ട് പറഞ്ഞു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App