മാലിന്യം നിക്ഷേപിക്കുവാൻ സ്ഥലമില്ല പെരുനാട് പഞ്ചായത്തിന്റെ മാലിന്യനീക്കം നിലച്ചു

This browser does not support the video element.

പെരുനാട് പഞ്ചായത്തിന്റെ മാലിന്യശേഖരണം നിലച്ചു . പഞ്ചായത്തിൽ മാലിന്യം കുന്നുകൂടുന്നു . പെരുനാട് പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന പുതുക്കടക്ക് സമീപമുള്ള റവന്യുഭൂമി പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി കൈമാറിയിരുന്നു. ഇവിടെ പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് മാലിന്യത്തിന് മുകളിൽ മണ്ണിട്ട് നികത്തുകയും ഇവിടേക്കുള്ള റോഡ് അടക്കുകയും ചെയ്തതോടെ പഞ്ചായത്തിന് മാലിന്യം ഇടുവാൻ സ്ഥലമില്ലാതായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് വീപ്പകൾ നിറഞ്ഞ് റോഡിലേക്കും മാലിന്യം വീഴുവാൻ തുടങ്ങി. പെരുനാട് ഹൈസ്കൂളിന് മുന്നിൽ പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് വീപ്പ നിറഞ്ഞ് റോഡിലേക്ക് മാലിന്യം വീണു കിടക്കുന്നു. മാംസാവശിഷ്ടങ്ങളിൽ നിന്നുമുള്ള ദുർഗന്ധം മൂലം വിദ്യാർത്ഥികളും അദ്ധ്യാപകരും ബുദ്ധിമുട്ടുകയാണ്. മൂന്നാഴ്ച്ചയായി പഞ്ചായത്ത് മാലിന്യം സംഭരിക്കുന്നില്ല. ഈ അവസ്ഥ തുടർന്നാൽ പെരുനാട് പഞ്ചായത്തിൽ കൂടി മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയിൽ എത്തും. പകർച്ചവ്യാധികൾ പടരുന്ന സമയത്ത് മാലിന്യനീക്കം കൂടി നിലച്ചതിനാൽ നാട് രോഗഭീതിയിലാണ്. മാലിന്യം നിക്ഷേപിക്കുവാൻ പഞ്ചായത്തിന് മറ്റൊരു സ്ഥലം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നാൽ പോലീസ് വകുപ്പിന് കൈമാറിയ സ്ഥലത്ത് പഞ്ചായത്ത് ബലമായി മാലിന്യം നിക്ഷേപിക്കണ്ടി വരും എന്നാണ് പഞ്ചായത്തധികൃതർ പറയുന്നത് .

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App