പദ്ധതി ചെലവ്: നൂറില്‍ നൂറുമായി രണ്ടാം വര്‍ഷവും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിച്ചെലവില്‍ നൂറു ശതമാനം ചെലവഴിച്ച് മാതൃകയായി. എറണാകുളം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉപഹാരം ഏറ്റുവാങ്ങി. 2018-19 വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ച 4.27 കോടി രൂപ വിവിധ മേഖലകളില്‍ സമയബന്ധിതമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ അനുവദിച്ച 35.31 ലക്ഷം രൂപയും പൂര്‍ണമായും ചെലവഴിച്ചു. മുന്‍വര്‍ഷങ്ങളിലും സംസ്ഥാനതല പദ്ധതികളുടെ നിര്‍വഹണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്താന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിരുന്നു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App