പെരുനാട് പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ തകർച്ചയിൽ

This browser does not support the video element.

പെരുനാട് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കംഫർട്ട് സ്റ്റേഷനും റസ്റ്റ്റൂമും നശിക്കുന്നു . പെരുനാട് മാടമൺ വള്ളക്കടവിൽ ആറ് ലക്ഷം രൂപ മുടക്കി 2010 ൽ പഞ്ചായത്ത് നിർമ്മിച്ചതാണിത്. കഴിഞ്ഞ പ്രളയത്തിൽ കംഫർട്ട് സ്റ്റേഷൻ മുങ്ങിയിരുന്നു. പ്രളയത്തിൽ കയറിയ മണ്ണ് പോലും ഇപ്പഴും നീക്കിയിട്ടില്ല. റസ്റ്റ് റൂമിൽ വാങ്ങിയ കസേരകൾ നശിച്ചു തുടങ്ങി. പക്ഷി കഷ്ടങ്ങൾ മുറിൽ നിറഞ്ഞു. മേൽക്കൂരകൾ ഇളകി വെള്ളം ഉള്ളിൽ വീഴുന്നു. ജനാലകൾ തകർന്നു. താഴത്തെ നിലയിലെ വെയിറ്റിംഗ് ഷെഡ്ഡ് മാലിന്യത്താൽ നിറഞ്ഞു. യാത്രക്കാർക്ക് വെയിറ്റിംഗ് ഷെഡ്ഡിൽ കയറാൻ കഴിയാത്ത വിധം മുന്നിൽ കാടുകൾ വളർന്നു. കംഫർട്ട് സ്റ്റേഷന്റെ വാതിലുകൾ തകർന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റസ്റ്റ് റൂമും കംഫർട്ട് സ്റ്റേഷനും സംരക്ഷിക്കുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം .

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App