മകൾ ദുരിതജീവിതത്തിൽ; കിടപ്പാടമില്ലാതെ കുടുംബം

This browser does not support the video element.

സെറിബ്രൽ പാൾസി ബാധിച്ച മകളുടെ ദുരിതജീവിതത്തിൽ മനം നൊന്ത് ഒരു കുടുംബം. വാഴൂർ ചാമംപതാൽ വട്ടക്കാവുങ്കൽ കെ.ശ്രീകുമാറിന്റെയും ശ്രീജയുടെയും 19 വയസുള്ള മകൾ അച്ചുക്കുട്ടിയാണ് ഇവരുടെ നൊമ്പരം. മകളുടെ ചികിത്‌സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചപ്പോൾ കിടപ്പാടം തന്നെ ഈ കുടുംബത്തിനില്ലാതായി. ജനിച്ച്‌ 28  ദിവസമായപ്പോഴാണ് മകളുടെ രോഗവിവരം ശ്രീകുമാറും ശ്രീജയും അറിയുന്നത്. മാസങ്ങളോളം കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് മാറി മാറിയുള്ള ചികിത്സയും ആശുപത്രിവാസവും  നിറഞ്ഞതായിരുന്നു അച്ചുക്കുട്ടിയുടെ ദിനങ്ങൾ. ഇപ്പോൾ കോട്ടയത്തെ സ്വാകാര്യ ആശുപത്രിയിലാണ് ചികിത്സ. 14 വയസ്സ് വരെ കിടപ്പിലായിരുന്ന അച്ചുക്കുട്ടി ഏറെ നാളത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങി.  അസ്ഥികളുടെ ബലക്കുറവാണ് അച്ചുക്കുട്ടിയെ അസ്വസ്ഥയാക്കുന്നത്. മറ്റൊരാൾക്ക് ബലമായി പിടിക്കാനോ എഴുന്നേൽപ്പിക്കാനോ കിടത്തുവാനോ കഴിയില്ല. വസ്ത്രങ്ങൾ ധരിച്ചാൽ ദേഹമാസകലം വേദനിക്കുകയും ശരീരം പൊട്ടുകയും ചെയ്യുമെന്ന അപൂർവതയുമുണ്ട്. അമ്മ ശ്രീജയാണ് അച്ചുക്കുട്ടിയുടെ എല്ലാ കാര്യങ്ങങ്ങളും നോക്കി നടത്തുന്നത്. ചികിത്സ തുടർന്നാൽ  അച്ചുക്കുട്ടിക്ക് എഴുന്നേറ്റ് നടക്കനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കുടുംബം. മകളുടെ ചികിത്സയ്ക്കായി  ലക്ഷങ്ങളാണ് ഇതു വരെ ചെലവായത്. കിടപ്പാടവും ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നു. ഇപ്പോൾ ചാമംപതാലിൽ വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ശ്രീകുമാറിന് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനം മകളുടെ ചികിത്സയ്ക്കും വാടക നൽകാനും തികയാറില്ല. ഭിന്നശേഷി നേരിടുന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ചങ്ങാതിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ എസ്.വി.ആർ. വി.എൻ .എസ്.എസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അച്ചുക്കുട്ടി.  സ്‌കൂളിൽ എത്താറില്ലെങ്കിലും സഹപാഠികളും അധ്യാപകരും ആഴ്ചയിൽ  ഒരു ദിവസം അച്ചുക്കുട്ടിയുടെ വീട്ടിലെത്തും. അച്ചുക്കുട്ടിക്ക് വേണ്ടി കൂട്ടുകാർ ക്ലസ്സ്മുറിയിൽ ഒരു കുടുക്ക സൂക്ഷിച്ചിട്ടുണ്ട്. കുടുക്കയിൽ നിറഞ്ഞ പണവും മധുരപലഹാരങ്ങളുമായിട്ടാകും കൂട്ടുകാരുടെ വരവ്. വാടകവീട്ടിലെ ജീവിതം ഈ കുടുംബത്തിൽ അരക്ഷിതാവസ്ഥയാണ് നിറയ്ക്കുന്നത്. തങ്ങളുടെ ജീവിതത്തേക്കാൾ മകളുടെ സുരക്ഷിതത്വമാണ് ശ്രീകുമാറും ശ്രീജയും ആഗ്രഹിക്കുന്നത്. സ്വന്തമായി ഒരു തരി മണ്ണ് വേണം, അതിലൊരു  വീടും. ദുരിതങ്ങൾ നിറച്ച അനുഭവങ്ങളിൽ നിവർന്നു നിൽക്കാൻ ശ്രീകുമാറിന് കഴിയുന്നില്ല. സുമനസ്സുകളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ശ്രീകുമാറിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ചാമംപതാൽ ശാഖയിൽ ആരംഭിച്ച അക്കൗണ്ട് വഴി ഈ കുടുംബത്തെ സഹായിക്കാം. അക്കൗണ്ട് നമ്പർ 67118878690. മൊബൈൽ: 7558847116

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App