ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ ആശാവര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ഡിപിഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുടിശ്ശിക തീര്‍പ്പാക്കുക, ഓണറേറിയവും ഇന്‍സന്റീവും വിതരണം ചെയ്യുക, ഓണറേറിയയും ഇന്‍സന്റീവും അതാത് മാസം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ജോ സെക്രട്ടറി വിവി ദീപ അധ്യക്ഷത വഹിച്ചു. എന്‍ ശ്രീജ, വിവി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App