വാഴത്തോപ്പിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി

കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനായിട്ടാണ് വാഴത്തോപ്പ് പഞ്ചായത്ത് ഉപകരണങ്ങൾ വിതരണം ചെയ്തത്. 1 2018-19 വാർഷിക പദ്ധതിയിൽ ഇതിനായി 5 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചിരുന്നു. ഇരുപത്തിയാറ് പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്, നാല് കിടപ്പ് രോഗികൾക്ക് അഡ്ജസ്റ്റബിൾ കോട്ട് , വാഹന അപകടത്തിൽ കാലുകൾ നഷ്ടപെട്ട മുണ്ടനാനിയിൽ ലാലുവിന് മോട്ടറൈസ്ഡ് വീൽചെയർ , മറ്റ് നാല് പേർക്ക് വീൽചെയറുകളും, പതിനേഴ് പേർക്ക് ഹിയറിംഗ് എയിഡും നൽകി,   കൂടാതെ  അഡ്ജസ്റ്റബിൾ ഷൂസ്, വാക്കിംഗ് സ്റ്റിക്ക് ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഗുണഭോക്തക്കളെ തെരഞ്ഞെടുത്തത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  (ബൈറ്റ്   മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും വാഴത്തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ സൈക്യാട്രിക്ക് പേഷ്യൻസിന് പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി മരുന്ന് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് Dr സിബി ജോർജ് പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ ജോർജ് വട്ടപ്പാറ, ആലീസ് ജോസ്, റീത്ത സൈമൺ, Dr സിബി ജോർജ്, സാബു ടി.ജെ. സി.പി. സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App