പ്രളയം തകർത്ത പാലം പുനർ നിർമ്മിച്ച് റോഡ് തുറന്നു കൊടുത്തു

ചെറുതോണിയിൽ നിന്നും മില്ലുംപടി വഴി മാറാപിളളികവലയിലേക്ക് പോകുന്ന റോഡുവക്കിൽ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തെ തുടർന്നാണ് ചെറുതോണി മില്ലും പടിയിലെ പാലം തകർന്നു പോയിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ പാലം നിർമ്മിച്ചു പാലത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ നിർവ്വഹിച്ചു. മില്ലുംപടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  പഞ്ചായത്തംഗങ്ങളായ സുരേഷ് പി.എസ് , പ്രഭാ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App