പoനോപകരണ വിതരണം

കരീമഠം ,കേശവൻവൈദ്യൻ സ്മാരക ഗ്രന്ഥശാലയും, കുറവിലങ്ങാട് ഹോളി ക്രോസ് സ്പെഷ്യൽ സ്ക്കൂളും സംയുക്തമായി കരീമഠം സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് ,കുട, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.സപെഷ്യൽ സ്ക്കൂളിലെ കുട്ടികൾ നിർമ്മിച്ച നോട്ട് ബുക്കുകളാണ് വിതരണം നടത്തിയത്.കഴിഞ്ഞ മഹാപ്രളയത്തിൽ മുങ്ങിയ കരീമഠം സ്ക്കൂൾ, ഗ്രന്ഥശാല, ഗവ: ആയൂർവ്വേദ ആശുപത്രി എന്നിവ ശുചീകരണ പ്രവർത്തനങ്ങളിലൂടെ പുനസ്ഥാപിക്കുന്നതിന് കുറവിലങ്ങാട് സ്പെഷ്യൽ സ്ക്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്റർ റാണിയുടെ നേതൃത്വത്തിൽ, അദ്ധ്യാപകരും,വിദ്യാർത്ഥികളും ഇവിടെ എത്തിയിരുന്നു. ഗ്രന്ഥശാലയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് മനോജ് കരീമഠം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജിനീഷ് പിറ്റി സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പാൾ റാണി സിസ്റ്ററും ,സ്പെഷ്യൽ സ്ക്കൂളിലെ കുട്ടികളും ചേർന്ന് പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി.യോഗത്തിൽ സ്പെഷ്യൽ സ്ക്കൂൾ അദ്ധ്യാപിക ,ബിന്ദു, കരീമഠം സ്ക്കൂൾ അദ്ധ്യാപകൻ സുമേഷ്, മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App