വെള്ളിലാംകണ്ടത്ത് പശുക്കൾ ചത്തത് പേവിഷബാധ മൂലമെന്ന് മൃഗസംരക്ഷണ വകുപ്പ്

വെള്ളിലാംകണ്ടം പ്രദേശത്ത് രണ്ട് പശുക്കളാണ് അടുത്ത ദിവസങ്ങളിൽ ചത്തത്.പത്ത് ദിവസം മുമ്പാണ് വെള്ളിലാംകണ്ടം പരുവിക്കൽ മനോഹരന്റെ കറവപ്പശു ചത്തത് മൂന്ന് ദിവസത്തോളം രോഗാവസ്ഥയിൽ പശു തീറ്റ തിന്നാതെയും വെള്ളം കുടിക്കാതെയും നിന്നിട്ടാണ് ചത്തത്.ഇതേ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം പനക്കൽ സുരേന്ദ്രന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിന് ഉണ്ടായത്. പേവിഷബാധയാണ് മരണകാരണമെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രാധമിക നിഗമനം.ഇതേ തുടർന്ന് പ്രദേശത്ത് കാലി വളർത്തി ഉപജീവനം നടത്തുന്ന നിരവധിയാളുകൾ ഭീതിയിലാണ്.ജില്ലാ മൃഗ സംരക്ഷണ വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ വാക്സിനേഷൻ എടുക്കാനാണ് തീരുമാനം.അടച്ചുറപ്പുള്ള കൂടുകളിൽ കാലികളെ വളർത്താൻ കർഷകർ ശ്രദ്ധിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചു.പാല് തിളപ്പിച്ച ശേഷം ഉപയോഗിച്ചാൽ പേവിഷബാധ പേടിക്കേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App