പത്തനാപുരം വാഴപ്പാറയില്‍ റോഡ് വശത്ത് ഇറക്കിയിട്ടിരിക്കുന്ന പാറ അപകട ഭീഷണിയാകുന്നു

This browser does not support the video element.

റോഡ് നിര്‍മ്മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന പാറ അപകടഭീഷണിയാകുന്നു. കലഞ്ഞൂര്‍ - പാടം റോഡില്‍ വാഴപ്പാറയിലാണ് റോഡിലേക്ക് പാറ ഇറക്കിയിട്ടിരിക്കുന്നത്. ഇളമണ്ണൂര്‍ പാടം റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇറക്കിയിട്ട പാറ നീക്കം ചെയ്യാനോ നിര്‍മ്മാണം ആരംഭിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. വീതി കുറവുള്ള ഭാഗമായതിനാല്‍  വാഹനങ്ങള്‍ക്ക്  കടന്നു പോകാന്‍ കഴിയില്ല. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കം  അപകടത്തില്‍ പെടുന്നതും പതിവാണ്.  ഇളമണ്ണൂര്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ എണ്‍പത് ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കലഞ്ഞൂര്‍ മുതല്‍ പാടം വരെയുള്ള നിര്‍മ്മാണം മാസങ്ങളായി  ഇഴയുകയാണ്. നിലവിലുള്ള റോഡ് കാല്‍നടയാത്രപോലും ദുസഹമാകുന്ന തരത്തില്‍ തകര്‍ന്നു കിടക്കുകയുമാണ്. നിര്‍മ്മാണത്തിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ റോഡിനോട് ചേര്‍ന്നിറക്കിയ ലോഡ് കണക്കിന് പാറ അനുയോജ്യമായ മറ്റെവിടേക്കെങ്കിലും മാറ്റണമെന്നാണ് വാഹനയാത്രികരുടേയും നാട്ടുകാരുടേയും ആവശ്യം.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App