വിദ്യാർത്ഥികൾക്ക് ഹരം പകർന്ന് ഗിന്നസ് നസീർ

This browser does not support the video element.

അഞ്ചു ദിവസം കൊണ്ട് നാലായിരം പാട്ടുകൾ പാടി ഗിന്നസ് ബുക്കിൽ ഇടം നേടിയ തൃശൂർ നസീർ വിദ്യാർത്ഥികൾക്ക്  ഹരം പകർന്നു. നാദാപുരം ഗവ . യു പി സ്കൂളിൽ  അറബിക് ക്ലബ് ഉദ്‌ഘാടനം നിർവഹിക്കാനാണ് അദ്ദേഹം എത്തിയത്. മാധുര്യ മൂറുന്ന ഗാനങ്ങൾ ആലപിച്ചും , വ്യത്യസ്തമായ ശബ്ദാനുകരണത്തിലൂടെയും നസീർ സദസിന്റെ മനം കവർന്നു. പാട്ടിനൊപ്പം കുട്ടികൾ താളം പിടിക്കുകയും ഹർഷാരവം മുഴക്കുകയും ചെയ്തു. ഒരു മണിക്കൂർ നേരത്തെ  കലാ പ്രകടനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ഉദ്‌ഘാടന ചടങ്ങിൽ ഹെഡ് മിസ്ട്രസ് കെ കെ വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് , എസ് ആർ ജി കൺവീനർ പി പ്രമോദ് കുമാർ,അറബിക് ക്ലബ് കൺവീനർ പി കെ നസീമ,സ്റ്റാഫ് സെക്രട്ടറി ടി പി അഹമ്മദ്, ഫൗസിയ  എന്നിവർ പ്രസംഗിച്ചു .ഇ  ബഷീർ സ്വാഗതവും ടി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. 

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App