ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഒന്നര വയസുള്ള കുട്ടിയടക്കം രക്ഷപ്പെട്ടു

ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ബുള്ളിൽ സഞ്ചരിച്ചിരുന്ന ഒന്നര വയസുള്ള കുട്ടിയും മാതാപിതാക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ കുട്ടിയേയും മാതാപിതാക്കളേയും ബുള്ളറ്റുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയിൽ തന്നെ കയറ്റി വൈക്കം പടിഞ്ഞാറെനടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം കച്ചേരിക്കവലയിലായിരുന്നു അപകടം. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വൈക്കം പടിഞ്ഞാറെനടയിൽ നിന്ന് ഓട്ടോറിക്ഷയും ബുള്ളറ്റും കച്ചേരിക്കവലയിലെത്തി കൊച്ചുകവല റോഡിലേയ്ക്ക് തിരിയുന്നതിനിടയിലായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App