ചെന്നൈ മെയിലിൽ കടത്തുകയായിരുന്ന പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യു.പി. സ്വദേശി അറസ്റ്റിൽ

മംഗ്ലൂർ - ചെന്നൈ മെയിലിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരി കലർന്ന 11,000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യു.പി. സ്വദേശിയെ കാസർകോട് റെയിൽവേ എസ് ഐ.മധു മദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.യു.പി.സ്വദേശി പ്രമോദ് ചൗഹാനേ യാ ണ് അറസ്റ്റ് ചെയ്തത്.ചെന്നൈ എക്സപ്രസിൽ വ്യാപകമായി പുകയില ഉൽപന്നങ്ങൾ കടത്തുന്നുവെന്ന പരാതിയെ തുടർന്ന് എസ്.ഐയും സംഘവും ട്രെയിനിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ചൗഹാൻ ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായിരുന്നു.ഇയാൾ ഇരുന്ന സീറ്റിനടയിൽ പ്ലാസ്റ്റിക്ക് ചാക്ക് കെട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ, ഇത് കണ്ടെത്തി ചോദ്യം ചെയ്തതോടെ ചൗഹാൻ കുറ്റം സമ്മതിക്കുകയായിരുന്നു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App