ഗാന്ധിഭവന്‍ ശാഖ കസ്തൂര്‍ബാ ഗാന്ധിഭവന്‍ മിത്രപുരത്ത് ആരംഭിച്ചു

സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കായുള്ള പുനരധിവാസകേന്ദ്രം പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവനില്‍ ആരംഭിച്ചു. നഗരസഭാധ്യക്ഷ ഷൈനി ബോബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും മുന്‍ നഗരസഭാധ്യക്ഷനുമായിരുന്ന ഉമ്മന്‍ തോമസ് അധ്യക്ഷത വഹിച്ചു.  ഇരുപത് വര്‍ഷം മുമ്പ് അന്ധത ബാധിച്ച റാന്നി തുലാപ്പള്ളി കിസുമം വെള്ളാപ്പള്ളി വീട്ടില്‍  ശശീന്ദ്രന്‍ ഭാര്യ  തങ്കമണി ദമ്പതികളെ  പത്തനംതിട്ട ജില്ലാകലക്ടര്‍ പി.ബി. നൂഹിന്റെ  നിര്‍ദ്ദേശപ്രകാരം ഇവിടുത്തെ ആദ്യ അന്തേവാസികളായി സ്വീകരിച്ചു.  പഴകുളം ശിവദാസന്‍, പഴകുളം സുഭാഷ്, നഗരസഭാംഗങ്ങളായ ഗീതാതങ്കപ്പന്‍, സൂസി ജോസഫ്, എസ്. ബിനു, മോഹനന്‍ പിള്ള, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, അയൂബ് കുഴിവിള, ഡോ. അടൂര്‍ രാജന്‍, ജയചന്ദ്രനുണ്ണിത്താന്‍, തോട്ടുവ മുരളി എന്നിവര്‍ പ്രസംഗിച്ചു. 

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App