ബൈസൺവാലിയിൽ തോട് നികത്തി റോഡ് നിർമ്മാണം

ബൈസണ്‍വാലി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട അമ്പലമേട് ഭാഗത്തുകൂടി ഒഴുകുന്ന പാറത്തോട് തോടിന് കുറുകെ മണ്ണിട്ട് നികത്തിയാണ് സ്വകാര്യവ്യക്തി റോഡ് നിര്‍മ്മിക്കുന്നത്. മുതിരപ്പുഴയാറില്‍ സംഗമിക്കുന്ന തോട് പ്രദേശത്തെ നൂറ്കണക്കിന് ആളുകളുടെ ആശ്രയമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വെള്ളം കെട്ടിനിന്ന് ചെക്ക്ഡാമിന് സമാനമായി മാറുകയും, ഒരു ഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് ഉണ്ടായ കുത്തൊഴുക്കില്‍ സമീപത്തെ കൃഷിയിത്തില്‍ വെള്ളം കയറുകയും ചെയ്തു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App