ഖത്തർ കെ. എം. സി. സി. ഭവന നിർമ്മാണ ധനസഹായം നൽകി

നടുവണ്ണൂർ വാകയാട് ശാഖാ ഖത്തർ കെ. എം. സി. സി പ്രദേശത്തെ നിർദ്ധന സഹോദരിക്ക് നൽകുന്ന ഭവനനിർമാണ സഹായം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം. പോക്കർ കുട്ടി മാസ്റ്റർ നിർമാണ കമ്മിറ്റി ചെയർമാൻ ചേലേരി മമ്മുക്കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു . കെ. എം. സി. സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്തുത്യർഹവും, മാതൃകാപരവുമാണെന്ന് പോക്കർ കുട്ടി മാസ്റ്റർ അഭിപ്രായപ്പെട്ടു. ഖത്തർ കെ. എം. സി. സി ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ഫൈസൽ ദാരിമി വാകയാട് അദ്ധ്യക്ഷനായി. ചേലേരി മമ്മുക്കുട്ടി ശാഖാ ലീഗ് നേതാക്കളായ ടി. അബു മാസ്റ്റർ, കെ. ടി. ഉമർ ഫാറൂഖ്, കെ. കെ. മൂസ തുടങ്ങിയവർ സംസാരിച്ചു.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App