പൂട്ടിയ ചിട്ടി കമ്പനിയുടെ പേരിൽ പിരിവ്; വെങ്ങോലയിൽ ഉപഭോക്താക്കളുടെ കൈയുടെ ചൂടറിഞ്ഞ് കമ്പനി

രണ്ട് വർഷം മുമ്പ് ചിട്ടി പൊളിഞ്ഞതിന് ശേഷം അടച്ചു പൂട്ടിയ കരിവേലിമറ്റം ചിട്ടി കമ്പനിയിലെ ജീവനക്കാരാണന്ന് പറഞ്ഞ് പിരിവിനെത്തിയവരെ ഉപഭോക്താക്കള്‍ കയ്യേറ്റം ചെയ്തു. വെങ്ങോലയിലെ പ്രദേശവാസികളാണ് ഇവരെ കയ്യേറ്റം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ സി.ഐക്ക് പരാതി നല്‍കി. 10,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുള്ളവര്‍ പരാതി നല്‍കിയവരിലുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് സാമ്പത്തിക തിരിമറി നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചതിനെ തുടർന്ന് ചിട്ടി കമ്പനി പൂട്ടിയിരുന്നു. ഇത്തരത്തിൽ ചിട്ടിയിൽ കൂടിയ നിരവധി പേർക്ക് പണം ലഭിക്കാതിരുന്നതിനെ തുടർന്ന് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് പണപ്പിരിവിനായി കമ്പനി ജീവനക്കാർ വെങ്ങോലയിൽ എത്തിയത്. ഇതാണ് ഉപഭോക്താക്കൾ പ്രകോപിതരാകാൻ കാരണം. ഭൂരിഭാഗം പേരും കമ്പനിയുടെ അറക്കപ്പടി ബ്രാഞ്ചിലാണ് ചിട്ടി കൂടിയിരുന്നത്. പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പാസ് ബുക്ക് രേഖകളുള്ളവര്‍ക്ക് ജൂലൈ 15 നകം പണം നല്‍കാമെന്ന് കമ്പനി ഉടമകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി കമ്പനിയുടെ ഹെഡോഫീസ് എറണാകുളത്ത് ആരംഭിച്ചതായും അദാലത്ത് വഴി പണം നല്‍കാമെന്നും പോലീസ് അറിയിച്ചു

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App