അന്തിക്കാട് ബ്ലോക്ക് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് ധർണ്ണ

പെരിങ്ങോട്ടുകരയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഭക്ഷ്യസുരക്ഷാ സേനക്കായി വാങ്ങിയ കാർഷിക ഉപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടിക നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങൾ നശിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തന്റെ സ്ഥാനം രാജിവെക്കണമെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട്, വി.കെ സുശീലൻ, ഇ രമേശൻ, ആന്റോ തൊറയൻ, സന്ദീപ് കെ.എസ്, കെ.ബി രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App