ഹെൽത്ത് കാർഡ് കനം കുറഞ്ഞ പേപ്പറിൽ അച്ചടിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപണം

പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഹെൽത്ത് കാർഡ് കനം കുറഞ്ഞ പേപ്പറിൽ അച്ചടിച്ചു വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്വകാര്യ ഏജൻസി കാർഡ് വിതരണം നടത്തവെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചത്. 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതിനായി 1 വർഷം സൂക്ഷിക്കേണ്ട കാർഡാണ് 50 രൂപ ഈടാക്കിയ ശേഷം കനം കുറഞ്ഞ ഫോട്ടോസ്റ്റാറ്റ് പേപ്പറിൽ പ്രിന്റ് ചെയ്തു നൽകിയെന്നാണ് ആക്ഷേപമുയർന്നത്. ഇതിനെതിരെ പരാതി നൽകുമെന്ന് ബി.ജെ.പി മണലൂർ പ്രസിഡന്റ് അനിൽകുമാർ, കാരമുക്ക് പ്രസിഡന്റ് രഘു, സുധീർ പൊറ്റെക്കാട്ട്, മനോജ് മാനിന തുടങ്ങിയവർ പറഞ്ഞു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App