ഡെങ്കിപ്പനി ബോധവൽക്കരണത്തോടെ വേങ്ങൂരിലെ ആരോഗ്യ ക്യാമ്പയിന് തുടക്കം

വേങ്ങൂർ പഞ്ചായത്തിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയ ആരോഗ്യ ക്യാമ്പയിൻ കരുതലിനു എസ് എസ് വി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പരിപാടിയോടെ തുടക്കമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊമ്പനാട് യൂണീറ്റും വേങ്ങൂർ  സാമൂഹ്യ ആരോഗ്യ കേന്ദ്രവും വേങ്ങൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാബു വർഗീസ് , ഹെൽത്ത് സൂപ്രവൈസർ കെ എൻ രാധാകൃഷ്ണൻ, പരിഷത്ത് മേഖല സെക്രട്ടറി വി എൻ അനിൽ കുമാർ, പ്രസിഡന്റ് പി എൻ സോമൻ , ജോയിന്റ് സെക്രട്ടറി എ ബി രതീഷ് ,  യൂണീറ്റ് സെക്രട്ടറി പി കെ വിജയൻ , പ്രസിഡന്റ് വത്സല സുബ്രമഹ്ണ്യൻ , പരിഷത്ത് ജില്ലാ ആരോഗ്യ വിഷയസമിതി കൺവീനർ കെ. ഡി. കാർത്തികേയൻ , പരിഷത്ത് വെങ്ങോല യൂണീറ്റ് സെക്രട്ടറിയും ആരോഗ്യ പ്രവർത്തകനുമായ എം ഐ സിറാജ് , എസ് എസ് വി കോളേജ് എൻ എൻഎസ് യൂണിറ്റിലെ അധ്യാപകരായ എം ജി വിശ്വൻ ,  നിഷ ഉണ്ണികൃഷ്ണൻ, കൂടാതെ പരിഷത്തിന്റെ യുണീറ്റ് മേഖല പ്രവർത്തകരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ എം രാജേഷ് , ജിതിൻ കൃഷ്ണൻ, എൻ അനിൽകമാർ , കെ ചന്ദ്രൻ , ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തക്കും  ചടങ്ങിൽ പങ്കെടുത്തു . തുടർന്നു പഞ്ചായത്തിലെ 2 സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും നൂറിൽ പരം ആളുകൾ പങ്കു ചേർന്ന് 541 വീടുകളിൽ ഡങ്കിപ്പനി ബോധവൽക്കരണവും കൊതുകിന്റെ ഉറവിട നശീകരണവും നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മായ മണി, ദീപ ടി ബാലൻ , സേബ സുഭാഷ് , മിനിമോൾ എം ജോസഫ് ,സൗദാമിനി എന്നിവർ ഭവന സന്ദർശനത്തിനും, സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App