നിപ ബാധിച്ച യുവാവിന്റെ ചികിത്സ പുരോഗമിക്കുന്നു

നിപ രോഗ ബാധിതനായ എറണാകുളം പറവൂര്‍ സ്വദേശിയുടെ ചികിത്സ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായ 330 പേരുടെ പട്ടികയില്‍ ഇനി 210 പേരാണ് ബാക്കിയുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് സമ്പര്‍ക്ക പട്ടികയില്‍ നിന്ന് 46 പേരെ കൂടി ഒഴിവാക്കി. ഇവരില്‍ 45 പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരും ഒരാള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളതുമാണ്. ഇതോടെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരുടെ എണ്ണം 120 ആയി. മറ്റുള്ളവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App