ചെല്ലാനത്തെ കടലാക്രമണം തടയാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനമെന്ന് കളക്ടര്‍

This browser does not support the video element.

ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് എത്തിയത് കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ചെല്ലാനം തീരദേശ വാസികളുടെയടുത്തേക്ക്. വീശിയടിക്കുന്ന തിരകളെ സാക്ഷിയാക്കി തീരദേശവാസികള്‍ തങ്ങളുടെ ദുരിതം പുതിയ കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തീരദേശവാസികളുടെ സംരക്ഷണത്തിന് ജില്ലാഭരണകൂടം ഒപ്പമുണ്ടാകുമെന്ന വാക്കുകള്‍ അവര്‍ കൈയ്യടികളോടെ സ്വീകരിച്ചു. ചെല്ലാനം തീരദേശ മേഖലയിലെ കമ്പനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളില്‍ കടല്‍ കയറിയ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അടുത്ത കാലവര്‍ഷത്തിനു മുമ്പായി കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷണം നല്‍കുന്ന സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. ഇതിന് പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ സഹകരണം ആവശ്യമാണ്. എന്നാല്‍ കടലാക്രമണം രൂക്ഷമായ ഈ സാഹചര്യത്തില്‍ അടിയന്തിരമായി താത്കാലിക പരിഹാരമൊരുക്കാനാണ് ശ്രമിക്കുന്നത്. താത്കാലിക സംവിധാനമെന്ന നിലയില്‍ ജിയോ ബാഗ് സ്ഥാപിക്കുന്നത് തുടരുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കുമെന്നും കളക്ടര്‍ അറിയിച്ചു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App